Kerala
Unni Mukundan : 'മർദ്ദനം നടന്നതായി തെളിവില്ല': ഉണ്ണി മുകുന്ദന് എതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരായ മുൻ മാനേജരെ മർദിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. മർദ്ദനം നടന്നതിന് തെളിവില്ല എന്നാണ് ഇതിൽ പറയുന്നത്. (Case against Actor Unni Mukundan)
അതേസമയം, പിടിവലി ഉണ്ടായെന്നും, വിപിൻ കുമാറിൻ്റെ പൊട്ടിയെന്നും ഇതിൽ പറയുന്നു. കുറ്റപത്രം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ്.
പോലീസ് പറയുന്നത് നടൻ്റെ ഭാഗത്ത് നിന്നുണ്ടായത് വൈകാരിക പ്രകടനമാണ് എന്നാണ്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.