കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി നൽകി. (Case against Actor Soubin Shahir)
അദ്ദേഹം ഇന്ന് ഹാജരാകില്ലെന്നാണ് പോലീസ് അറിയിച്ചത്. കോടതി സമയം നീട്ടി നൽകിയെന്നും ഇവർ അറിയിച്ചു.
സിനിമാ നിർമ്മാതാക്കൾക്കെതിരെ നേരത്തെ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറഞ്ഞത്.