
ന്യൂഡൽഹി : പീഡനക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. അന്വേഷണവുമായി സിദ്ദിഖ് സഹകരിച്ചിട്ടില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു. പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.