
കാസർഗോഡ് : പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് റീൽ ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്. കാസർഗോഡ് കുമ്പളയിലാണ് സംഭവം. (Case against 9 men)
ടൗണിൽ വാക്ക് തർക്കമുണ്ടായ സംഭവത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഒൻപത് യുവാക്കൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പേടിപ്പിക്കാൻ നോക്കരുതെന്നും, വധശ്രമത്തിന് കേസെടുത്തുവെന്നും പറഞ്ഞാണ് ഇവർ റീൽ ചെയ്തിരിക്കുന്നത്.