തൃശൂർ : തൃശൂർ റെയിൽവേ പോലീസ് മനുഷ്യക്കടത്താരോപിച്ച് എടുത്ത കേസിൽ നിന്ന് രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി. നടപടി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. (Case about Nuns dropped in Thrissur)
മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഝാർഖണ്ഡിൽ നിന്നും ആലപ്പി ധൻബാദ് എക്സ്‌പ്രസിൽ എത്തിച്ച മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരാണ് റെയിൽവേ പൊലീസിന് കൈമാറിയത്. ഇവരെ തൃശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു.