Casablanca Film Factory: ഡിഷ് ടിവിയുമായി സഹകരിച്ച് 'വാച്ചോ' ഒ. ടി. ടിയിൽ കാസാബ്ലങ്കാ ഫിലിം ഫാക്ടറിയ്ക്ക് പുതിയ ചാനൽ

Watcho-
Casablanca Film Factory
Published on

ഡിഷ് ടി വി യുടെ ഒ. ടി. ടി. പ്ലാറ്റ്ഫോമായ 'വാച്ചോ'യുമായി കൈകോർത്ത് മലയാളത്തിലെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലങ്കാ ഫിലിം ഫാക്ടറി. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തങ്ങളുടെ സിനിമകളും വെബ് സീരിയസുകളും നേരിട്ട് വാച്ചോ ഒ ടി ടി യിൽ റിലീസ് ചെയ്യാനായി വാച്ചോ ഏർപ്പെടുത്തിയ പുതിയ സേവനമായ 'ഫ്ലിക്സ് ഓൺ വാച്ചോ' എന്ന സംവിധാനത്തിലൂടെയാണ് കാസാബ്ലങ്കാ ഫിലിം ഫാക്ടറി 'വാച്ചോ'യിൽ പുതിയ പാർട്ണർഷിപ്പ് ചാനൽ തുടങ്ങിയിരിക്കുന്നത്.

ഇതിലൂടെ കാസാബ്ലങ്കാ ഫിലിം ഫാക്ടറി നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതുമായ സിനിമകളും ഡോക്യൂമെന്ററികളും പ്രേക്ഷകർക്ക് വാച്ചോ ഒ. ടി. ടി. യിലൂടെ സ്ട്രീം ചെയ്യാം. നിലവിൽ കാസാബ്ലങ്കാ ഫിലിം ഫാക്ടറിയുടേതായി തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് എന്നീ സിനിമകൾ മാത്രമാണ് ‘വാച്ചോ’യിൽ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കാസാബ്ലങ്കാ ഫിലിം ഫാക്ടറിയുടേതായി കൂടുതൽ ചിത്രങ്ങൾ വാച്ചോയിൽ സ്ട്രീമിംഗ് തുടങ്ങുമെന്നും, സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും കച്ചവട സിനിമാപ്രവർത്തകർക്കും ഈ സേവനം കൂടുതൽ പ്രയോജനകരമാകുമെന്നും ചലച്ചിത്ര സംവിധായകനും കാസാബ്ലങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനുമായ നിർമൽ ബേബി വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

വയനാടിന്റെ സ്വർണ്ണഖനന ചരിത്രം പ്രമേയമാക്കി കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ ‘തരിയോട്’ എന്ന ഡോക്യൂമെന്ററിയിലൂടെയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധനേടുന്നത്. തുടർന്ന് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ നിർമ്മാണത്തിലൂടെ പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിനെ ഇന്ത്യൻ സിനിമയിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചതിലൂടെ ഇന്ത്യയ്ക്ക് പുറമെയും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധ നേടി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൈം ലൂപ്പ് ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നിർമ്മാണത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രമായ ‘അന്തിമ ക്ഷണഗളു’ എന്ന ഹൊറർ ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനായുള്ളത്. ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡ് അതിഥി വേഷത്തിലെത്തുന്ന, മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സോംബി ചിത്രമാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനൊരുങ്ങുന്ന ഇവരുടെ ചിത്രം. പ്രധാനമായും ഹിസ്റ്ററി, ഹൊറർ, മിസ്റ്ററി സിനിമകളിളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നിർമ്മിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com