കൊച്ചി: കണ്ണമാലിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് ഇടിച്ചത്. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.
പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്ക് കപ്പൽ മത്സ്യബന്ധന വള്ളത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.