കൊച്ചി : തീപിടിച്ച വാൻഹായ് 503 എന്ന സിംഗപ്പൂരിയൻ ചരക്ക് കപ്പലിലെ കണ്ടയ്നറുകളും അവശിഷ്ടങ്ങളും തീരത്ത് അടിഞ്ഞു തുടങ്ങി. ആലപ്പുഴയിൽ കപ്പലിലെ കണ്ടെയ്‌നറും ലൈഫ് ബോട്ടും അടിഞ്ഞു.(Cargo ship caught fire near Kannur Coast)
ഇന്നലെ രാത്രി വൈകിയാണ് പറവൂർ അറപ്പപ്പൊഴി തീരത്ത് ഇവയെത്തിയത്. വാൻ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്തും ലൈഫ് ബോട്ടിൽ ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റി പറയുന്നത് കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിൽ എത്തുമെന്നാണ്.
ഭാഗികമായി കത്തിയ ഒരു ബാരൽ കൊല്ലം ആലപ്പാട് തീരത്ത് അടിഞ്ഞിരുന്നു. സംഭവത്തിൽ കേസ് എടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം വൈകുകയാണ്.