കൊച്ചി : അഴീക്കലിൽ തീപിടിച്ച സിംഗപ്പൂരിയൻ ചരക്ക് കപ്പൽ വാൻഹായ് 503ൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനായി ആകാശമാർഗം കപ്പലിലേക്ക് രാസപ്പൊടി വിതറി. (Cargo ship caught fire near Kannur coast)
ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. തീപിടിച്ച് നാല് ദിവസമായിട്ടും ഇത് പൂർണ്ണമായും കെടുത്താനായിട്ടില്ല.
അടിത്തട്ടിലാണ് തീ ഇപ്പോഴുമുള്ളത്. കപ്പലിനെ ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടുപോകുന്ന പ്രക്രിയ തുടരുകയാണ്. അതിസാഹസികമായി കപ്പലിൽ ഇറങ്ങി വടം ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. കേരള തീരത്ത് കണ്ടെയ്‌നറുകൾ അടിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.