
എറണാകുളം: അറബിക്കടലിൽ കേരളതീരത്ത് തീ പിടിച്ച ചരക്കുകപ്പൽ "വാന്‍ഹായ് 503" കൊച്ചി തീരത്തോട് അടുക്കുന്നു(Cargo ship). വടം കെട്ടി കപ്പലിനെ ടഗ് ഓഫ്ഷോര്‍ വാരിയർ ബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കടലിൽ ശക്തമായ കാറ്റാണ് വീശുന്നത്.
കടല്‍ പ്രക്ഷുബ്ധമായ അവസ്ഥയിലുമാണുള്ളത്. ഈ സാഹചര്യത്തിൽ കപ്പലിനെ ഹെലികോപ്റ്ററുമായി ബന്ധിപ്പിച്ച് തീരത്തുനിന്നും ദൂരേക്ക് മാറ്റാനാണ് തീരുമാനം. ടൗത്യത്തിന്റെ ഭാഗമായി നാവിക സേന ഉദ്യോഗസ്ഥർ കപ്പലിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കപ്പലിൽ തീ പടർന്നു പിടിച്ചത്. സിംഗപ്പൂർ പതാകയുള്ള എം.വി ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന ചരക്കുകപ്പലിലെ കണ്ടെയ്നറിൽ തീ പിടിച്ചാണ് അപകടമുണ്ടായത്. കപ്പലിനുള്ളിൽ 1387 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും കപ്പലിൽ നിന്നും കറുത്ത പുക ഉയരുന്നതായാണ് വിവരം.