
പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ എൽസി മാത്യുവിനും കുടുംബത്തിനുമാണ് പരിക്കേറ്റത്.
രണ്ട് കുട്ടികൾ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറിൽ നിന്ന് ഇറങ്ങാൻ വൈകി. ഇവർക്ക് സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. രണ്ട് കുട്ടികൾ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.