എടക്കര: നാടുകാണി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു(Car Accident). കഴിഞ്ഞ ദിവസം പുലർച്ചെ ചെറിയ കല്ലളയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂരിൽ നിന്നു നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ 20 മീറ്ററോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. എന്നാൽ കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
റോഡിന്റെ ശേചനീയാവസ്ഥ കാരണം നിരന്തരം അപകടം നടക്കുന്ന സ്ഥലമായി ഈ പ്രദേശം മാറിയെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ 6 മാസത്തിനിടയിൽ ഏഴ് അപകടം ഇവിടെ നടന്നതായാണ് റിപ്പോർട്ട്.