തൃശൂർ: വടക്കാഞ്ചേരിയിൽ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.(Car overturns in Thrissur, couple injured)
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലാണ് സംഭവം. രാത്രി ഏകദേശം 10:30-ഓടെയാണ് അപകടമുണ്ടായത്.
തൃശൂർ ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ദമ്പതികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.