മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. കാറിൽ പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്.(Car on the national highway in Malappuram was destroyed by fire)
ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.