എറണാകുളം : എറണാകുളം ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. എടത്തല എന്‍ എ ഡി ഗെയ്റ്റിന് സമീപമുള്ള കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുന്നില്‍ വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.
കളമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ നിന്നുമാണ് തീ ഉയര്‍ന്നത്. പിന്നാലെ വന്ന ഇരുചക്ര വാഹന യാത്രക്കാരാണ് കാറില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയതോടെ പെട്ടെന്ന് തീ ആളിപ്പടർന്നു.
അപകട സമയം നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.ആർക്കും പരിക്കില്ല.അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.