പാലക്കാട് : മണ്ണാർക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലിടിച്ച് ആറ് പേർക്ക് പരിക്ക്. മൂന്ന് കാറുകളും ഓട്ടോയും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സകൂട്ടർ യാത്രികയെ കാർ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാഞ്ഞിരപ്പുഴ പാലാപട്ടേയിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിൽ തട്ടുകയും തൊട്ടുപിന്നാലെ ഒരേദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോയിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ചെയ്തു. ഉടനേ വലത്തേക്ക് തിരിഞ്ഞ കാർ എതിർദിശയിൽ വന്നിരുന്ന സ്കൂട്ടർ യാത്രികയെയും ഇടിച്ചുതെറിപ്പിച്ചു.
സ്കൂട്ടർ യാത്രികയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.