തിരുവനന്തപുരം : റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ കാർ ഡിവൈഡറിലിടിച്ചു. അപകടത്തെ തുടർന്ന് കാർ തലകീഴായി മറിഞ്ഞു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം.അപകടത്തിൽ കാർ ഭാഗകമായി തകർന്നു.എല്ലാവർക്കും തലയ്ക്കും കൈകളിലുമാണ് പരിക്കേറ്റത്. ആസിഫ് (21) ആണ് കാർ ഓടിച്ചിരുന്നത്.
കാർ ഡിവൈഡറിലിടിക്കുന്നതും തലകീഴായി മറിയുമായുമായിരുന്നു. തുടർന്ന് നാട്ടുകാരും ഓടിക്കൂടി. ഇവരാണ് അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് ആറ് പേരെയും പുറത്തെത്തിച്ചത്. തലകീഴായി റോഡിന് നടുവിൽ കിടന്ന കാർ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഉയർത്തി തിരിച്ച് വച്ചു.