കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു ; അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്ക് | Accident

ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം ഉണ്ടായത്.
Accident
Published on

തിരുവനന്തപുരം : വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.വീടിൻ്റെ കാർ പോർച്ചിലൂടെ മതിലും തകർത്താണ് കാർ കുഴിയിലേക്ക് മറിഞ്ഞത്.ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com