എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചു കാർ നിർത്താതെ പോയ സംഭവം: ഗുരുതര പരിക്ക്, കരളിൽ രക്തസ്രാവം | Car

വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.
എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചു കാർ നിർത്താതെ പോയ സംഭവം: ഗുരുതര പരിക്ക്, കരളിൽ രക്തസ്രാവം | Car
Updated on

കൊച്ചി: എളമക്കരയിൽ പ്ലസ് വൺ വിദ്യാര്ത്ഥിനിയെ കാറിടിച്ച് പരിക്കേൽപ്പിച്ചു.അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കറുത്ത കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.(Car hits student in Ernakulam, causing serious injuries and bleeding in the liver)

ജനുവരി 15-നാണ് സ്കൂളിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തുവെച്ചായിരുന്നു അപകടം. കാറിടിച്ചതിനെത്തുടർന്ന് തെറിച്ചുവീണ പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം കണ്ടെത്തിയിട്ടുണ്ട്.

അപകടമുണ്ടായ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ കാറോടിച്ചു പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെങ്കിലും നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com