മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി ; കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി |waterlogging accident

കാർ ഒഴുകിപ്പോകാതിരിക്കാന്‍ വടം ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.
waterlogging accident
Published on

ഇടുക്കി: ശക്‌തമായ മഴയെ തുടർന്ന് വെളളക്കെട്ടില്‍ ഇറക്കിയ കാര്‍ പാലത്തിന് നടുവില്‍ കുടുങ്ങി. വെളളം കയറിയ തൂക്കുപാലത്തിലൂടെ ഓടിച്ച കാര്‍ പാലത്തിന് നടുവിലെത്തിയപ്പോള്‍ മുന്നോട്ടെടുക്കാനാകാതെ നിന്നുപോവുകയായിരുന്നു.

മുന്നോട്ടുപോകരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച ഡ്രൈവര്‍ കാര്‍ വെളളത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. സൈലന്‍സറില്‍ വെളളംകയറിയതോടെ വാഹനം ഓഫായി. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി.

ഒടുവിൽ കാർ ഒഴുകിപ്പോകാതിരിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. കാര്‍ പാലത്തിന് നടുവില്‍ കുടുങ്ങുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com