
ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. അപകടത്തിൽ ഫറോക്ക് സ്വദേശി കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതയാണ് (64) കാർ ഓടിച്ചിരുന്നത്.
ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.അപകടത്തിൽ സ്നേഹലതക്ക് നിസ്സാര പരിക്കേറ്റു.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കിണറിലിറങ്ങിയ ശേഷമാണ് ലോക്കായ ഡോര്‍ തുറന്ന് മുന്‍ സീറ്റില്‍ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്താനായത്.തുടര്‍ന്ന് ക്രെയിന്‍ സര്‍വീസിനെ വിളിച്ചുവരുത്തി കാര്‍ പുറത്തെടുത്തു.