
തിരുവനന്തപുരം: വർക്കലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ ഇടിച്ചുകേറി(Car). പാലച്ചിറ ജുമാ ജസ്ജിദിന് സമീപമാണ് സംഭവം നടന്നത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി.
പാലച്ചിറ ബൈജു ഭവനിൽ ശാന്ത(65)യുടെ ജീവനാണ് പൊലിഞ്ഞത്. ഇവർ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് ഇവർക്ക് മേൽ കാർ പാഞ്ഞു കയറിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.