സ്കൂള്‍ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ; ദൃശ്യങ്ങൾ പുറത്ത് | Dangerous car stunt

കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം.
car stunt
Updated on

കോഴിക്കോട്: സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. പലവട്ടം കുട്ടികൾക്ക് നേരെ കാർ അമിതവേഗത്തിൽ പാ‌ഞ്ഞടുത്തു.

ഓടി മാറിയതിനെത്തുടർന്ന് തലനാരിഴക്കാണ് കാറിടിക്കാതെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. കാർ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com