അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി കാർ ഡ്രൈവർ | Ambulance

മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി കാർ ഡ്രൈവർ | Ambulance
Published on

തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർ. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.15 ഓടെ പേരൂർക്കടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. അബോധാവസ്ഥയിലുള്ള കൃഷ്ണകുമാർ എന്ന രോഗിയുമായി വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസിനാണ് മാർഗതടസ്സം നേരിട്ടത്.(Car driver blocks ambulance carrying critically ill patient in Trivandrum )

രോഗിയുമായി തിരുവനന്തപുരം എസ്.കെ. ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന്റെ പിന്നിൽ നിന്നും നിരവധി തവണ ഹോൺ മുഴക്കിയിട്ടും, കാർ ഡ്രൈവർ ഏറെ നേരം വഴിമാറാൻ തയ്യാറായില്ല. ഏറെ സമയത്തിന് ശേഷമാണ് കാർ ആംബുലൻസിനെ കടന്നുപോകാൻ അനുവദിച്ചത്.

ആംബുലൻസ് അധികൃതർ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com