
മലപ്പുറം: വണ്ടൂരിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടത്തിൽപെട്ടു(Car crashes). 7 പേർ സഞ്ചരിച്ചിരുന്ന കാർ ഇന്ന് പുലർച്ചെ ഒന്നോടെയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
6 പേർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ 3 പേർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അപകടത്തിൽ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് കൊല്ലപ്പെട്ടത്. പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിംഗ് കോളജിലാക്കി മടങ്ങവെയാണ് മൈമൂനയ്ക്ക് ജീവൻ നഷ്ടമായത്.
അത്സമയം ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് വിവരം. പരിക്കേറ്റവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.