ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അപകടം ; ഒരു മരണംകൂടി |accident death

മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരണപ്പെട്ടത്.
accident death
Published on

തിരുവനന്തപുരം : ഫുട്പാത്തിലേക്ക് അമിതവേഗതയിൽ വന്ന കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.

ഓഗസ്റ്റ് 10നായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി അപകടം നടന്നത്.വട്ടിയൂർക്കാവ് സ്വദേശിയായ എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറിയത്.

രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളായ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42 ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. പിന്നാലെയാണിപ്പോൾ കാൽനട യാത്രക്കാരിയായ ശ്രീപ്രിയയുടെ മരണം.

Related Stories

No stories found.
Times Kerala
timeskerala.com