
ഇടുക്കി: വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി. അപകടത്തിൽ 4 വയസുകാരൻ ജീവൻ നഷ്ടമായി(Car). തിരുവനന്തപുരം നേമം സ്വദേശി ആര്യടെ മകൻ അയാനാണ് ജീവൻ നഷ്ടമായത്.
വാഗമൺ വഴിക്കടവിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.