ഗുരുവായൂരിൽ വാഹന പൂജയ്ക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകർന്നു | Guruvayur temple

ഇന്നലെയായിരുന്നു സംഭവം.
ഗുരുവായൂരിൽ വാഹന പൂജയ്ക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകർന്നു | Guruvayur temple
Updated on

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വാഹനപൂജ കഴിഞ്ഞ് സ്റ്റാർട്ട് ചെയ്ത കാർ നിയന്ത്രണം വിട്ട് ഇടിച്ച് കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റ് തകർന്നു. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികൾ പുതിയ കാർ വാങ്ങി പൂജിക്കാനായി എത്തിച്ചതായിരുന്നു.(Car crashed into the gate in Guruvayur temple)

പൂജാ കർമ്മങ്ങൾ പൂർത്തിയാക്കി കാർ സ്റ്റാർട്ട് ചെയ്ത ഉടൻ പെട്ടെന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി നടപ്പുരയുടെ സൈഡ് ഗേറ്റിലേക്ക് ഇടിച്ചു കയറി.

കാറിന്റെ മുൻവശത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ പുലർച്ചെ മുതൽ വാഹനപൂജയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com