കുട്ടികൾ സ്റ്റാർട്ടാക്കിയ കാർ മതിലിൽ ഇടിച്ചു; ഒഴിവായത് വൻ ദുരന്തം | car collision

കുട്ടികൾ സ്റ്റാർട്ടാക്കിയ കാർ മതിലിൽ ഇടിച്ചു; ഒഴിവായത് വൻ ദുരന്തം | car collision
Published on

ഒ​റ്റ​പ്പാ​ലം: പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കു​ട്ടി​ക​ൾ സ്റ്റാ​ർ​ട്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ന് മ​ധ്യ​ത്തി​ലൂ​​ടെ ഓ​ടി മ​റു​വ​ശ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ന്നു(car collision).
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ലെ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​കു​തി​ച്ച കാ​റി​നെ​തി​രെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ വൻ അപകടം ഒ​ഴി​വാ​യി.

കാ​റി​ന്റെ താ​ക്കോ​ൽ എ​ടു​ക്കാ​തെ കു​ട്ടി​ക​ളെ കാ​റി​ലി​രു​ത്തി ര​ക്ഷി​താ​ക്ക​ൾ ബേ​ക്ക​റി​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു. ക​ളി​ക്കി​ടെ കു​ട്ടി​ക​ൾ താ​ക്കോ​ൽ തി​രി​ക്കു​ക​യും സ്റ്റാ​ർ​ട്ടാ​യ കാ​ർ മു​ന്നോ​ട്ടു​ നീങ്ങുകയുമായിരുന്നു. ഇ​തി​നി​ട​യി​ൽ ഓ​ടി​യെ​ത്തി​യ ര​ക്ഷി​താ​വ് ഡോ​ർ തു​റ​ന്ന് ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റോ​ഡി​ൽ വീ​ണു.
ഇ​തി​നി​ടെ എ​തി​ർ​വ​ശ​ത്തെ മ​തി​ലി​ൽ കാ​ർ ഇ​ടി​ച്ചു​നി​ന്നു. മൂ​ന്നു കു​ട്ടി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​തി​ലി​ൽ ഇ​ടി​ക്കു​ന്ന​തി​​ൻ്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​യി.

Related Stories

No stories found.
Times Kerala
timeskerala.com