ഇടുക്കി : ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. കത്തിയത് തമിഴ്‌നാട് സ്വദേശികളുടെ കാറാണ്. അതേസമയം, വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. (Car caught fire in Idukki)
ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാറിലുണ്ടായിരുന്ന ചെന്നൈ സ്വദേശികൾക്ക് പരിക്കേറ്റിട്ടില്ല. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഇവർ പുറത്തേക്കിറങ്ങി ഓടിമാറി.