ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു: ആറംഗ സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു | Sabarimala

കാറിലുണ്ടായിരുന്ന ആറംഗ സംഘം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു: ആറംഗ സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു | Sabarimala
Published on

തിരുവനന്തപുരം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. നാഗർകോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.(Car carrying Sabarimala pilgrims loses control and hits post)

പനച്ചമൂടിന് സമീപം താന്നിമൂട്ടിൽ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് സമീപത്തുണ്ടായിരുന്ന ടെലിഫോൺ പോസ്റ്റിൽ ഇടിച്ചു. തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നാണ് അപകടം അവസാനിച്ചത്. കാറിൻ്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

കാറിലുണ്ടായിരുന്ന ആറംഗ സംഘം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് എതിർ ദിശയിൽ നിന്ന് മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നത് വൻ ദുരന്തം ഒഴിവാകാൻ കാരണമായെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥർ തകർന്ന പോസ്റ്റ് നീക്കം ചെയ്ത ശേഷമാണ് കാർ സുരക്ഷിതമായി മാറ്റിയത്. കാർ അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com