
കോഴിക്കോട് : വര്‍ക്‌ഷോപ്പില്‍ നന്നാക്കാനായി നല്‍കിയ കാര്‍ കത്തിനശിച്ചു. കൊയിലാണ്ടി പെരുവട്ടൂരിലെ ഫാസ്റ്റ് ട്രാക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആള്‍ട്ടോ കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടരുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.