
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോറിക്ഷയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു(autorickshaw). അപകടത്തിൽ ഓട്ടോയ്ക്ക് തീ പിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ സുനി (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പൊള്ളലേറ്റു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി സ്കൂട്ടറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ശ്രീകാര്യം ഗാന്ധിനഗർ സ്വദേശി അയാൻ (19) ന്റേതാണ് കാർ. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.