

ചേർത്തല: ദേശീയപാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.ചേർത്തലയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്.
പിക്കപ്പ് വാൻ ഡ്രൈവർ തെങ്കാശി സ്വദേശി ആദിമൂലം (24), കാർ ഡ്രൈവർ തൊടുപുഴ സ്വദേശി അഖിൽ കെ അനൂപ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ആദിമൂലത്തിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാറും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് വാഹനങ്ങളുടെയും മുൻഭാഗം കുരുങ്ങിപ്പോകുകയും മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. പിക്കപ്പ് വാനിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ വണ്ടി വെട്ടിപ്പൊളിച്ചാണ് അഗ്നിശമന സേന പുറത്തെടുത്തത്.