
കോട്ടയം: തലയോലപ്പറമ്പ് തലപ്പാറ, കൊങ്കിണിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി(road accident). അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേക്കുകയും ചെയ്തു. അപകടത്തിൽ കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദീഖ് എന്നിവരാണ് മരിച്ചത്.
അതേസമയം നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിച്ചു കയറിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. പരിക്കേറ്റയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.