
മലപ്പുറം: പൊന്നാനി നരിപറമ്പിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ജീവൻ നഷ്ടമായി(Car). ദേശീയപാതയില്‍വച്ച്, കാറും ലോറിയും കൂട്ടിയിടിച്ച് ഇന്ന് രാവിലെ ആറോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കൊല്ലം സ്വദേശി "സിയ" യ്ക്കാണ് ജീവൻ നഷ്ടപെട്ടത്. സിയയുടെ ഭർത്താവായ കോടിയേരി സ്വദേശി നിഖിൽ പരിക്കുകളോടെ കോട്ടയ്ക്കലിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
എതിരെ വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.