
ഇടുക്കി: അടിമാലിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിച്ച് അപകടം(car). മൂന്നാറിലേക്ക് പോയ കോട്ടയം സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
അപകടത്തിൽ ഡ്രൈവർ ഉൾപ്പടെ എല്ലാവർക്കും സാരമായ പരിക്കേറ്റു. ഫയർഫോഴ്‌സ് സംഘമെത്തി കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.