
പാലക്കാട്: ജില്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി(Car and bike collide). അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ജീവൻ നഷ്ട്ടപെട്ടു.
കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട് സ്വദേശി സനീഷിനാണ് ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് അപകടം നടന്നത്. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.