
കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ജീവൻ നഷ്ടമായി(Car). പെരുമ്പാവൂർ കുറുപ്പംപടിയിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26) ആണ് ജീവൻ നഷ്ടമായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രയിൽ ചികിത്സയിലാണ്.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പീച്ചനാംമുകൾ റോഡിലെ വളവിൽ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രയിൽ എത്തിച്ചെങ്കിലും മാർട്ടിനെ രക്ഷിക്കാനായില്ല.