തിരുവനന്തപുരം : നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഇക്കൂട്ടത്തിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്.(Car accident in Trivandrum )
2 പേർ ഓട്ടോ ഡ്രൈവർമാരാണ്. 2 വഴിയാത്രക്കാർക്കും പരിക്കേറ്റു. കാർ അമിത വേഗതയിലാണ് എത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറോടിച്ചിരുന്നത് വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ്.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയെന്നാണ് വിവരം.