മലപ്പുറം : ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടി നാട്ടുകാരൻ. സ്വന്തം കാറിലാണ് യുവാവ് കാറിനെ പിന്തുടർന്നത്. (Car accident in Malappuram)
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അശോക(45)നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യുവാവ് തടഞ്ഞിട്ടത്തിന് പിന്നാലെ ചങ്ങരംകുളം പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് വിവരം.