മലപ്പുറം : ദേശീയ പാതയ്ക്ക് സമീപത്തെ വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞ് മലപ്പുറത്ത് അപകടമുണ്ടായി. സംഭവത്തിൽ മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. (Car accident in Malappuram)
എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. തൗഹയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവിടുത്തെ പാത പൂർണ്ണമായും തുറന്നു നൽകിയിരുന്നില്ല.