നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്, രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന | Car Accident

Car Accident

കോഴിക്കോട്: കോഴിക്കോട് വടകരയിൽ വീട്ടുമുറ്റത്ത് സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക് (Car Accident). വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരിൽ ചാലിൽ തൻസീമിനാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. തൻസീം കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ കാൽ അമർന്നുപോയതാണ് അപകടത്തിന് കാരണം. അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിൻ്റെ മതിൽ തകർത്ത് തോട്ടിലേക്ക് പതിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാറിനുള്ളിൽ കാൽ കുടുങ്ങിയ തൻസീമിനെ പുറത്തെടുക്കാനായില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് യുവാവിനെ പുറത്തെടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Summary

A young man, Tanzeem from Villyappally, Vadakara, Kozhikode, was injured when the car he was starting suddenly went out of control, smashed through a wall, and plunged into a nearby canal. The accident occurred yesterday evening when his foot accidentally pressed the accelerator.

Related Stories

No stories found.
Times Kerala
timeskerala.com