
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാർ അപകടത്തിപെട്ടു(Car accident) . നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി.
തമ്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്തി(34) നാണ് ജീവൻ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26), അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), എന്നിവർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോൺ ലാബിലേക്ക് വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് വാഹനം ഇടിച്ചു കയറിയത്. അതേസമയം; പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.