ആലപ്പുഴ : കൊമ്മാടിയിൽ കാൽനടയാത്രക്കാരായ സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. ആലപ്പുഴ ബൈപ്പാസിൽ വച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.(Car accident in Alappuzha)
മരിച്ചത് സുദക്ഷിണ എന്ന 60കാരിയാണ്. ബിന്ദു എന്ന 50കാരിക്ക് സാരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്.