കോട്ടയം : കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയത്ത് ഒരാൾക്ക് ജീവൻ നഷ്ടമായി. കിടങ്ങൂരിലാണ് സംഭവം. ഇടുക്കി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്. (Car accident death in Kottayam)
ഇയാളെ കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്‌സ് പുറത്തെടുത്തത്. ഇയാളുടെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. അപകടകാരണമായി വിലയിരുത്തുന്നത് ഡ്രൈവർ ഉറങ്ങിപ്പോയി എന്നതാണ്.