
പത്തനംതിട്ട : ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. (sabarimala)
തുടന്ന് വിശേഷാൽ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും. ആയിരക്കണക്കിന് തീർത്ഥാടകരാണ് മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്.