
തിരുവനന്തപുരം: ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ സിപിഎം നേതാവിൻറെ പരാമർശങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി(Capital punishment controversy). ആലപ്പുഴ സമ്മേളനത്തിൽ താനും പങ്കെടുത്തതാണെന്നും ഒരു വനിതാ നേതാവും അത്തരത്തിൽ ഒരു കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസ്സിന് നൽകാവുന്ന എല്ലാ ബഹുമാനവും പാർട്ടിയും പാർട്ടി നേതാക്കളെയും നൽകി. ഉയർന്നു വരുന്ന അഭിപ്രായങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടി ചേർത്തു.