Cannabis : കണ്ണൂർ സെൻട്രൽ ജയിലിലും കരിഞ്ചന്ത ?: കഞ്ചാവ് ബീഡിക്ക് 500 രൂപ! ജയിൽ ഉദ്യോഗസ്ഥർക്കും പങ്കോ ?

400 രൂപയുടെ മദ്യത്തിന് 4000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് കച്ചവടം
Cannabis sale in Kannur Central Jail
Published on

കണ്ണൂർ : മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപകമായി ലഹരി വിൽപ്പനയും നടക്കുന്നുണ്ടെന്ന് വിവരം. ജയിലിനകത്ത് കരിഞ്ചന്തയിൽ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ ഇവ വിൽപ്പന ചെയ്യപ്പെടുന്നു. (Cannabis sale in Kannur Central Jail )

ജയിൽ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സംശയം. 400 രൂപയുടെ മദ്യത്തിന് 4000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് കച്ചവടം.

കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ എറിഞ്ഞു കൊടുത്തതിന് പിടിയിലായ അക്ഷയ് ആണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com