കോഴിക്കോട്: നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. കുതിരവട്ടത്ത് നിന്ന് അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള പറമ്പിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പിടികൂടിയത്.(Cannabis plants in an abandoned field in Kozhikode)
രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ചെടികൾ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.